Ernakulam

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് വിവിധ കോഴ്‌സുകൾക്ക് അപേക്ഷ  ക്ഷണിച്ചു

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷകൾ ഓൺലൈനായി ക്ഷണിച്ചു.

 യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ മാനേജ്മെൻ്റ്, മാനേജ്‌മെൻ്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ്, കൗൺസലിംഗ് സൈക്കോളജി, എയർലൈൻ ആന്റ്റ് എയർപോർട്ട് മാനേജ്‌മെൻ്റ്, അപ്ലൈഡ് കൗൺസലിംഗ്, ഫസ്റ്റ് എയ്‌ഡ്, ഫിറ്റ്നെസ്സ് ട്രെയി നിംഗ്, അക്യുപ്രഷർ ആൻ്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ഹോട്ടൽ മാനേജ്മെന്റ് ആന്റ്റ് കാറ്ററിംഗ്, സംഗീത ഭൂഷണം. മാർഷ്യൽ ആർട്‌സ്‌,ലൈഫ് സ്‌കിൽ എഡ്യൂക്കേഷൻ, ലൈറ്റിംഗ് ഡിസൈൻ, ബാൻഡ് ഓർക്കസ്ട്ര, സംസ്‌കൃതം, ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.റ്റി.പി. വേഡ് പ്രോസസ്സിംഗ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, പി.ജി.ഡി.സി.എ. ട്രെയിനേഴ്‌സ് ട്രെയിനിംഗ്, മോണ്ടിസ്സോറി, പെർഫോമിംഗ് ആർട്‌സ്- ഭരതനാട്യം, സോളാർ ടെക്നോളജി, അഡ്വാൻസ്‌ഡ് വെൽഡിംഗ് ടെക്നോളജി, ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്‌സ് ടെക്നോ ളജി, ഇൻഡസ്ട്രിയൽ സേഫ്റ്റി മാനേജ്‌മെൻ്റ്, ഹെൽത്ത് ആൻ്റ് സേഫ്റ്റി മാനേജ്മെന്റ്. സേഫ്റ്റി ഓഫീസർ ട്രെയിനിംഗ്, സൗണ്ട് എഞ്ചിനീയറിംഗ് ആൻ്റ് സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകൾ നടത്തുന്നത്. 

ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്. മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. 18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. 

ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കി ലൂടെ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും നേരിട്ടും ലഭ്യമാണ്

ബന്ധപ്പെടേണ്ട വിലാസം: ഡയറക്‌ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ‌ഭവൻ.പി.ഒ. തിരുവനന്തപുരം – 695 033  ഫോൺ  0471-2325101, 8281114464

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close