Ernakulam
കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു
ആലുവ താലൂക്ക് മിനി സിവില്‍ സ്റ്റേഷനില്‍ 2024-25 കാലയളവിലേക്ക് കാന്റീന് നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മിനിമം വാര്‍ഷിക വാടക 1,00,000 രൂപ (ഒരു ലക്ഷം രൂപ മാത്രം) രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. സെക്യൂരിറ്റി തുക 30,000 രൂപ(മുപ്പതിനായിരം രൂപ മാത്രം) രൂപയായി നിശ്ചിയിച്ചിരിക്കുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9 ഉച്ച തിരിഞ്ഞ് 3 വരെ.