EDUCATIONErnakulam

ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് പ്രോഗ്രാമിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂ ണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്‌സിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠനകേന്ദ്രം, മാർത്തോമ കോളേജ് ഓഫ് കൗൺസലിംഗ്, വൈറ്റില, എറണാകുളം-682019. ഫോൺ 0484 2102095, 8891173041, 9074227245.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close