Ernakulam

മുന്‍പേ പറക്കുന്ന പക്ഷികള്‍ ആണ് എപ്പോഴും കേരളം : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സമസ്ത മേഖലകളിലും മുന്‍പേ പറക്കുന്ന പക്ഷികള്‍ ആണ് എപ്പോഴും കേരളം. ഇന്ന് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നാളെ ലോകം ചിന്തിച്ചു മാത്രം തുടങ്ങുന്നവയാണ് എന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ പീരുമേട് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയുകയായിരുന്നു മന്ത്രി.
ന്യൂയോര്‍ക്ക് ടൈംസ് ലോകത്തു കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി കണ്ടെത്തിയ സ്ഥലമാണ് കേരളം. വിമാനത്താവളം, റോഡ്, തുറമുഖം തുടങ്ങിയ ഒട്ടേറെ വികസന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും സംരക്ഷിച്ചു കൊണ്ട് ഇനിയും കേരളത്തില്‍ വിഭാവനം ചെയ്യേണ്ടതുണ്ട്.അത് ഓരോ മണ്ഡലങ്ങളിലും മന്ത്രിസഭ ഒന്നാകെ നേരിട്ട് എത്തി പൊതുപരിപാടിയായ നവകേരള സദസ്സ് സംഘടിപ്പിച്ചു ജനങ്ങളില്‍ നിന്ന് നേരിട്ട്‌നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിലൂടെ അറിയുവാനും വിഭാവനം ചെയ്യുവാനും സാധിക്കുന്നു.
ആളോഹരി വരുമാനത്തില്‍ ഇന്ത്യയില്‍ മുന്നില്‍ ഉള്ള അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളം ആണ്.അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനം കേരളം ആണ്. വിമര്‍ശനങ്ങളെയും അഭിപ്രായങ്ങളും എന്നും എപ്പോഴും സ്വീകരിക്കാന്‍ തയ്യാറായ സര്‍ക്കാരാണ് ഈ സര്‍ക്കാര്‍. എന്നാല്‍ ജാതി മത ശക്തികള്‍ക്ക് വര്‍ഗീയ കലാപങ്ങള്‍ സസൃഷ്ടിക്കുവാന്‍ഉള്ള അവസരം നല്‍കുകയില്ല ഈ സര്‍ക്കാര്‍. തെറ്റിദ്ധാരണ പ്രചാരണങ്ങളെ തള്ളിക്കളയുകയും ശരിയായവയ്ക്ക് പിന്തുണയും ജനപക്ഷത്തു നിന്ന് ഉണ്ടാവണം എന്ന് മന്ത്രി ആഹ്വാനം ചെയ്തു.
6000 കോടിയുടെ റോഡ് നിര്‍മാണമാണ് ഇടുക്കിയില്‍ മാത്രം ഈ സര്‍ക്കാരിന്റെ കാലത്തു നടന്നത്. ബി എം ബി സി നിലവാരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന റോഡുകളാണ് സംസ്ഥാനത്ത് ഉടനീളം. പ്ലാന്റേഷന്‍ മേഖലയിലെ ലയങ്ങള്‍ നവീകരിക്കുന്നതിനായി 20 കോടി രൂപയാണ് ഈ സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രാജ്യത്ത് ആദ്യമായി ആരംഭിച്ച സര്‍ക്കാരാണ് ഇത്.
ഇടുക്കി മെഡിക്കല്‍ കോളേജില്‍ 1000 ത്തില്‍ അധികം പുതിയ നിയമനങ്ങള്‍ നടത്തുകയും, മെഡിക്കല്‍ കോളേജിനോട് അനുബന്ധമായി പുതിയ നഴ്‌സിംഗ് കോളേജും അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മുഴുവന്‍ പി എസ് സി വഴി 2023 ജനുവരി മുതല്‍ ജൂണ്‍ വരെ നടത്തിയത് 25000 നിയമനങ്ങള്‍ ആണെങ്കില്‍ അതില്‍ 19000 വും നടന്നിരിക്കുന്നത് കേരളത്തിലാണ്. ഇത് സര്‍ക്കാരിന് യുവജനങ്ങളോടുള്ള പ്രതിജ്ഞബദ്ധത തെളിയിക്കുന്നു. ക്രമസമാധാന പരിപാലനവും മികച്ച ഭൗതിക സാഹചര്യങ്ങളും യാത്ര സൗകര്യങ്ങളും കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് എത്തിക്കുന്നു. രാജ്യന്തര പുരസ്‌കാരങ്ങള്‍ വ്യവസായ മേഖലയ്ക് കേരളത്തെ തേടി എത്തുന്നത് ഈ മേഖലയില്‍ കേരളം എത്രത്തോളം മുന്നില്‍ ആണ് എന്നതിന്റെ നേര്‍ സാക്ഷ്യമാണ് എന്ന് മന്ത്രി പറഞ്ഞു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close