Ernakulam

വാഗ്മി 2023: സെമിഫൈനല്‍ 24 ന്

ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകള്‍, സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ ഭരണഘടനയെ ആസ്പദമാക്കി ‘വാഗ്മി 2023’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രസംഗം മത്സരത്തിന്റെ സെമിഫൈനല്‍ മത്സരം നവംബര്‍ 24ന് എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നടക്കും. രാവിലെ 11 ന് മത്സരം ആരംഭിക്കും. മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

 ചടങ്ങില്‍ ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്‍. ജ്യോതി, ജോയിന്റ് സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close