Ernakulam

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ചിറകൾക്ക്  പുതുജീവൻ

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പരമ്പരാഗത  ജലസ്രോതസ്സുകളായ ചിറകൾ  ഓരോന്നായി നവീകരിക്കപ്പെടുകയാണ്. ഏറ്റവും ഒടുവിൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്ന കക്കാട്ടൂർ  മണിയാട്ടുകുടിത്താഴം ചിറയാണ് നവീകരിച്ചത്.പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കി കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. 

ഇതുവരെ അഞ്ച് ചിറകളുടെ നവീകരണമാണ് പൂർത്തിയായത്. മണിയാട്ടുകുടിത്താഴം ചിറയ്ക്ക് പുറമെ മൈലൂർക്കാവ് ചിറ, വാരപ്പെട്ടി പഞ്ചായത്ത് ചിറ, വാരപ്പെട്ടി ഖാദി ചിറ, പൊന്നാട്ടുകാവ് ചിറകളാണ് നവീകരിച്ചത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സെന്റർ ഫിനാൻസ് ഗ്രാൻഡ് വിനിയോഗിച്ച് ഒരു കോടിയിൽ പരം തുകയ്‌ക്കാണ് ജലസ്രോതസ്സുകളുടെ നവീകരണം നടത്തിയത്. 

കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളുള്ള  പഞ്ചായത്താണ് വാരപ്പെട്ടി. അതിനൊരു പ്രതിവിധി എന്ന നിലയിലാണ് ഓരോ  ജലസ്രോതസ്സുകളും  നവീകരിക്കുന്നത്. മാതൃകാപരമായ പ്രവർത്തിയാണ് ഇതെന്നും  കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ പറഞ്ഞു. നവീകരിച്ച മണിയാട്ടുകുടിത്താഴം ചിറയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകൾ മലിനപ്പെടുന്ന സാഹചര്യം ഒഴിവാക്കി  അവയെ സംരക്ഷിക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്നും ഇത്തരം പദ്ധതികൾ തുടരുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close