Alappuzha

സൈറസിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച്  മന്ത്രി സജി ചെറിയാൻ


ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ കടലിൽ വെച്ച് മരിച്ച പുന്നപ്ര വാടയ്ക്കൽ സ്വദേശി സൈറസിന്റെ വീട്ടിലെത്തി ഫിഷറീസ് മന്ത്രി സജി ചെറിയാൻ കുടുംബത്തെ ആശ്വസിപ്പിച്ചു. എച്ച്.സലാം എം.എൽ.എയും മന്ത്രിക്കൊപ്പമുണ്ടായി.  
 പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തൈപ്പറമ്പ് വീട്ടിൽ സൈറസിനെയാണ് (ബേബി-55) കഴിഞ്ഞ ഞായറാഴ്ച മത്സ്യഗന്ധി തീരത്ത് നിന്നു കാണാതായത്.  ഇദ്ദേഹത്തിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. തിങ്കളാഴ്ച രാവിലെയാണ് സൈറസിന്റെ മൃതദേഹം കണ്ടെത്തിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്  സജിത സതീശൻ , വൈസ് പ്രസിഡന്റ് എ.പി. സരിത, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ബാബു, അജിതാ ശശി തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close