Alappuzha

പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നു

ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന  സുഭിക്ഷ കേരളം ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത -ബി.എഫ്്.എസ്.സി ഫിഷറീസ്/അക്വാകൾചറിൽ ബിരുദാനന്തര ബിരുദം എന്നീ അടിസ്ഥാന യോഗ്യതയുള്ളവർക്ക് ബയോഡേറ്റ സഹിതം വെള്ള പേപ്പറിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ തൃക്കുന്നപ്പുഴയിലാണ് ഒഴിവുള്ളത്.  തൃക്കുന്നപ്പുഴ പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 10 വൈകുന്നരം 4 മണി.     കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0477 2252814, 0477 2251103

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close