AlappuzhaSPORTS

നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി.

ആലപ്പുഴ: ഗോവയില്‍ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസില്‍ 2 സ്വര്‍ണ്ണവും ഒരു വെള്ളിയും 3 വെങ്കല മെഡലുകളും കരസ്ഥമാക്കിയ കേരള കയാക്കിംഗ് ആന്‍ഡ് കനോയിംഗ് ടീമിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റേയും കേരള കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്റേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ചേര്‍ന്ന സ്വീകരണയോഗം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ ഉദ്ഘാടനം ചെയ്തു. കേരള കയാക്കിംഗ് & കനോയിംഗ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അനില്‍ ബോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 

സായ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംജിത്ത് ലാല്‍ മുഖ്യാതിഥിയായി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ കവിത ടീച്ചര്‍, എം.ആര്‍. പ്രേം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സി. കമ്മറ്റി അംഗങ്ങളായ ടി. ജയമോഹന്‍, അഡ്വ.കുര്യന്‍ ജയിംസ്, പി.കെ. ഉമാനാഥന്‍, ടി.കെ അനില്‍, രാജി മോള്‍, കേരള കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്‍ സെക്രട്ടറി എസ്. ബീന, അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ റെജി, ആല്‍ബിന്‍ തോമസ്, തോമസ് ജോസഫ്, പരിശീലകരായ ജയന്തോ സിംഗ്, എം.പി. മനോജ്, ടീം മാനേജര്‍മാരായ ജോഷിമോന്‍ പി, വീര്‍പാല്‍ സിംഗ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close