Alappuzha

വെക്കേഷന്‍ കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ നടത്തുന്ന വെക്കേഷന്‍ കോഴ്‌സുകളിലേക്ക്  വിദ്യാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ലാപ്‌ടോപ്പ് മെയിന്റനന്‍സ്, പൈത്തന്‍ യൂ ഐ,  മള്‍ട്ടിമീഡിയ ആനിമേഷന്‍ തുടങ്ങിയ വിവിധ മേഖലകളിലെ കോഴ്‌സുകളാണ് നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ഇളവ് ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്‍ ആലുവ എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
വിവരങ്ങള്‍ക്ക് ഫോണ്‍: 8136802304

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close