Alappuzha

ജനസാഗരമായി  സെൻറ് മൈക്കിൾസ് കോളേജ് മൈതാനം 

ആലപ്പുഴ: ചേർത്തല നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന്റെ വേദിയായ  സെന്റ് മൈക്കിൾസ് കോളേജ് മൈതാനത്ത് പതിനായിരങ്ങളാണ് മുഖ്യമന്ത്രിയെയും  മന്ത്രിമാരെയും തടിച്ച് കൂടിയത്. മുഖ്യമന്ത്രിയുടെയും മന്ത്രി മാരുടെയും പ്രസംഗം ഹർഷാരവത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
മന്ത്രിമാരുടെ പ്രസംഗം കാണാൻ ലൈവ് സ്‌ക്രീനും നിവേദനം സ്വീകരിക്കുന്ന ഇടത്ത് ഒരുക്കിയിരുന്നു.

ഉച്ചയ്ക്ക് ഒരു മണി മുതൽ  നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങി. എല്ലാ നിവേദനങ്ങളും സ്വീകരിച്ച ശേഷമാണ് കൗണ്ടറുകൾ അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്  21 കലാകാരന്മാർ അവതരിപ്പിച്ച പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ്. ചേർത്തല  നഗരസഭയിലെയും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ഹരിത കർമ്മ സേനാംഗങ്ങൾ  മൈതാനം വൃത്തിയാക്കുന്നതിനും ലഘു ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനും മുഴുവൻ സമയവും ഉണ്ടായിരുന്നു.സമ്മേളനം അവസാനിച്ചതിന് ശേഷം മൈതാനം പൂർണ്ണമായി വൃത്തിയാക്കിയ ശേഷമാണ് അവർ മടങ്ങിയത്. കഞ്ഞിക്കുഴി മുഹമ്മ പഞ്ചായത്തുകളിലെ കുടുംബശ്രീ കൂട്ടായ്മ മിതമായ നിരക്കിൽ ഭക്ഷണ വിതരണം ചെയ്യാൻ കൗണ്ടറുകൾ ഒരുക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close