Alappuzha

കാലാവസ്ഥ മാറുന്നതുവരെ സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം

ആലപ്പുഴ: ജില്ലയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശക്തമായ കാറ്റും മഴയും ഉള്ള സാഹചര്യത്തിൽ സ്പീഡ് ബോട്ടിൽ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികൾക്ക് അപകടം ഉണ്ടാകാനിടയുണ്ടെന്നും, കായൽ മേഖലയിലെ സ്പീഡ് ബോട്ടുകളുടെ അമിത വേഗത്തിലുള്ള സഞ്ചാരം മൂലം കായൽ തീരത്ത് താമസിക്കുന്ന വീടുകളിലേക്ക് വെള്ളം അടിച്ചു കയറുന്നതായും ബണ്ടുകൾക്ക് തകരാർ സംഭവിക്കാൻ സാദ്ധ്യത ഉള്ളതായും ഡി.റ്റി.പി.സി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റിപ്പോട്ട് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സ്പീഡ് ബോട്ടിൽ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയെയും കായൽ മേഖലയിലെ പൊതുജനങ്ങളുടെ സുരക്ഷയെയും മുൻനിർത്തി കാലാവസ്ഥ അനുകൂലമാകുന്നത് വരെ

ജില്ലയിലെ സ്പീഡ് ബോട്ടുകളുടെ

സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close