Alappuzha

കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയും: സെമിനാര്‍ സംഘടിപ്പിച്ചു

ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി നെടുമുടി, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍ കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ചമ്പക്കുളം ബസലിക്ക പള്ളി പാരിഷ് ഹാളില്‍ നടന്ന സെമിനാര്‍ തോമസ് കെ. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
 
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു അധ്യക്ഷത വഹിച്ചു.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം പ്രൊഫ. ഡോ. നിമ്മി ജോസഫ് വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.എ. പ്രമോദ്, എം.കെ. ചാക്കോ, യശോദ സുകുമാരന്‍, പി.കെ. വിനോദ്, പി.വി. അമ്പിളി, അമ്മിണി ചാക്കോ, നെടുമുടി പഞ്ചായത്ത് സെക്രട്ടറി കെ. ബിജു,  കൈനകരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഭിലാഷ്, എ.ഡി.എ. ആനി ഈപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close