Alappuzha

ജില്ലാതല ചലച്ചിത്രോത്സവം- 2023 സംഘടിപ്പിച്ചു

ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളം ആലപ്പുഴയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ചലച്ചിത്രോത്സവം- 2023 എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.

കലാമൂല്യമുള്ള സിനിമകള്‍, ഡോക്യുമെന്ററികള്‍, ഹൃസ്വചിത്രങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് കാണാനും ആസ്വദിക്കാനും അവസരം ഒരുക്കുന്നതിനാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ചലച്ചിത്ര മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. വെയര്‍ ഈസ് ദി ഫ്രണ്ട്‌സ് ഹൗസ്, ടൂ ബൈ സത്യജിത് റായ്, ദി റെഡ് ബലൂണ്‍, നൈറ്റ് ആന്‍ഡ് ഫോഗ്, ഗ്ലാസ്സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 300ഓളം കുട്ടികള്‍ പങ്കെടുത്തു.

ആലപ്പുഴ ശ്രീ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ഗായത്രി അരുണ്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, സമഗ്ര ശിക്ഷ ആലപ്പുഴ ഡി.പി.സി. ഡി.എം. രജനീഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.സി. കൃഷ്ണകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്നമ്മ തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ പി.എ. സിന്ധു, ജി. ബാബുനാഥ്, സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇമ്മാനുവല്‍ റ്റി. ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. 

ഉച്ചയ്ക്ക് ശേഷം നടന്ന ഓപ്പണ്‍ ഫോറം നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. സംവാദത്തിന് എസ്.ഡി. കോളേജ് അസോ. പ്രൊഫസര്‍ ഡോ. സജിത്ത് ഏവൂരേത്ത്, സാംസ്‌കാരിക- ചലച്ചിത്ര പ്രവര്‍ത്തകന്‍ ടി. വിശ്വകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close