Alappuzha

മടയാംതോട് പാലം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: മണ്ണഞ്ചേരി ആര്യാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടയാംതോട് പാലം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ്, പുന്നമട കായല്‍ കണക്ടിവിറ്റി നെറ്റ്വര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് 95 ലക്ഷം രൂപ ചെലവഴിച്ച് പാലം നിര്‍മ്മിച്ചത്. മന്ത്രിമാര്‍ എല്ലാവരും ഡല്‍ഹിയില്‍ പോകുന്നത് കേന്ദ്രസര്‍ക്കാരിനെതിരെ അല്ലെന്നും നമുക്ക് അര്‍ഹതപ്പെട്ടത്, ലഭിക്കാനുള്ളത് നേടിയെടുക്കാന്‍ ആണെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

കേന്ദ്രം 57,400 കോടി രൂപയാണ് തരാതിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷം ക്ഷേമ കാര്യങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലും വലിയ കുതിച്ചുചാട്ടം കേരളത്തില്‍ ഉണ്ടായി. അതു മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാലത്തോട് ചേര്‍ന്നുള്ള റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.ഡി. മഹീന്ദ്രന്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത് കുമാര്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ഉല്ലാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഉദയമ്മ, വാര്‍ഡ് മെമ്പര്‍മാരായ സുജാത അശോകന്‍, ഷീന മോള്‍ ശാന്തി ലാല്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി.സാജന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി. രേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close