Alappuzha

അടിസ്ഥാന സൗകര്യ  വികസനമാണ് ഏറ്റവും പ്രധാനം -മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: അടിസ്ഥാന വികസനം യാഥാർത്ഥ്യമായാൽ ജനങ്ങളുടെ ജീവിത നിലവാരം സ്വയം മെച്ചപ്പെടുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന കുട്ടനാട് മണ്ഡലതല സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിയിലൂടെ  നമ്മുക്ക് കിട്ടിയ സാധ്യതകൾ ഉപയോഗപ്പെടുത്തണം.
അടുത്ത തലമുറ എങ്ങനെ വളരണം എന്ന് നമ്മൾ ഇപ്പോഴെ ചിന്തിക്കണം. എ സി റോഡ് യാഥാർഥ്യമാകുമ്പോൾ കുട്ടനാടിന്റെ  അടിസ്ഥാന സൗകര്യങ്ങൾ തന്നെ മാറും. ആറ് വരി പാത നിലവിൽ വരുമ്പോൾ  അഭൂതപൂർവ്വമായ മുന്നേറ്റമാണ് വരാൻ പോകുന്നത്.കുട്ടനാട് ദേശീയ ജലപാത വന്നു കഴിയുമ്പോൾ ഇവിടുത്തെ വിനോദ സഞ്ചാര മേഖല ഇപ്പൊൾ ഉള്ളതിലും 50 ഇരട്ടിയായി മെച്ചപ്പെടും.
മൂന്ന് തലത്തിലാണ് വികസനം യാഥാർത്ഥ്യമാകുന്നത്. സ്ക്കൂൾ കെട്ടിടങ്ങൾ, അശൂപത്രികൾ,റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നാമതും പെൻഷൻ ഉൾപ്പടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾ രണ്ടാമതും മികവുറ്റ ഭരണ നിർവ്വഹണം മൂന്നാമതും വരുമെന്ന് മന്ത്രി പറഞ്ഞു.

64000 കുടുംബങ്ങളാണ് കേരളത്തിൽ ഇപ്പോൾ അതിദരിദ്രരരുടെ പട്ടികയിലുള്ളത്.  2024 ആകുമ്പോൾ ഒരാളുപോലും അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും-മന്ത്രി പറഞ്ഞു. 

ഭൂമി ഇല്ലാത്തവർക്ക്  ഭൂമി നൽകിക്കൊണ്ട് സർക്കാർ മൂന്നര ലക്ഷം വീടുകൾ നൽകി. ഒരു ലക്ഷം വീടിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.
 പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി മേഖലയിൽ വീടുകൾ നൽകി.1100 ഫ്ളാറ്റുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. 800 ഓളം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദേശരാജ്യങ്ങളിൽ പഠിക്കാൻ സർക്കാർ അവസരം ഒരുക്കി. മത്സ്യത്തൊഴിലാളി മേഖലയിൽ കുട്ടികൾക്ക് എവിടം വരെ പഠിക്കണം അത്രയും പഠിക്കാനുള്ള അവസരം  സർക്കാർ ഒരുക്കിയിട്ടുണ്ട്. സമ്പൂർണ്ണ മാലിന്യനിർമാർജനത്തിലൂടെ ലോകത്തിനു മുന്നിൽ കേരളത്തിന് പുതിയ മുഖം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യം ജനങ്ങളുടെ ഇച്ഛ പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.സർക്കാർ ഏറ്റെടുത്ത ഏറ്റവും സുപ്രധാന പരിപാടിയാണ് അതിദാരിദ്ര്യ നിർമാർജ്ജനം. ഓരോ കുടുംബത്തെക്കുറിച്ചും മൈക്രോ പ്ലാൻ തയ്യാറാക്കി അവരെ അതി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നും പി. പ്രസാദ് പറഞ്ഞു.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ കൂടിയ യോഗത്തിൽ തോമസ് കെ തോമസ് അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി,ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരായ എം. വി പ്രിയ,ബിനു ഐസക് രാജു, 
ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു,വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ.വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരയ എം.സി. പ്രസാദ്, ഗായത്രി ബി നായർ, ടി.ജി. ജലജ കുമാരി,എസ്. അജയകുമാർ, കെ. സുരമ്യ,  ബിന്ദു ശ്രീകുമാർ, ടി. കെ.തങ്കച്ചൻ, പി. കെ. ജോഷി, ആർ. രാജേന്ദ്രകുമാർ, ഷീജ സുരേന്ദ്രൻ, പത്മജ അഭിലാഷ്, മുൻ എം.എൽ.എ സി. കെ സദാശിവൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. നാസർ.
ജില്ല സാമുഹിക നീതി ഓഫീസർ എ. ഒ അബീൻ,കുട്ടനാട് തഹസീൽദാർ എസ്. അൻവർ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

നവകേരള സദസ്സ് – കുട്ടനാട് നിയോജക മണ്ഡലം സംഘാടക സമിതി 

രക്ഷാധികാരികൾ : ഫിഷറിസ് – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കാർഷിക വികസന കാർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, മുൻ എം. എൽ. എ സി. കെ. സദാശിവൻ,  കെ. സി. ജോസഫ്, കെ. കെ. ഷാജു.
ചെയർമാൻ : എം. എൽ. എ. തോമസ്. കെ. തോമസ് 
കൺവീനർ :ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ. ഒ. അബീൻ

സബ് കമ്മിറ്റി 

ഫിനാൻസ് കമ്മിറ്റി ചെയർമാൻ : തോമസ്. കെ. തോമസ് എം. എൽ. എ. 
കൺവീനർ : കുട്ടനാട് താഹസീൽദാർ എസ്. അൻവർ
റിസപ്ഷൻ കമ്മിറ്റി ചെയർമാൻ : ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റ്റി. ജി. ജലജ കുമാരി, കൺവീനർ : എൽ.ആർ താഹസീൽദാർ താജുദ്ദീൻ
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ : ജില്ലാ പഞ്ചായത്ത്‌  ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. വി. പ്രിയ, ,കൺവീനർ : കാവാലം എൽ. എസ്. ജി
ഡി.,  എ.ഇ. നിമ്മി ഷാജി
സ്റ്റേജ് ആൻഡ് ഡെക്കറേഷൻ ചെയർമാൻ : തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, കൺവീനർ: പിഡബ്ല്യുഡി ബിൽഡിംഗ് എ.ഇ.ഇ. നിഹാൽ
 പബ്ലിസിറ്റി ആൻഡ് മീഡിയ ചെയർമാൻ: കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സി. പ്രസാദ്
 കൺവീനർ : മുട്ടാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു ഗോപാൽ
 ഫുഡ് കമ്മിറ്റി ചെയർമാൻ: കുട്ടനാട് കാർഡ് ബാങ്ക് പ്രസിഡന്റ് എ. ഡി. കുഞ്ഞച്ചൻ,കൺവീനർ: താലൂക്ക് സപ്ലൈ ഓഫീസർ 
ബി. ജ്യോതിലക്ഷ്മി
 വോളന്റിയേഴ്സ് ചെയർമാൻ: വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വേണുഗോപാൽ, കൺവീനർ: പുളിങ്കുന്ന് സി.ഐ എസ്. നിസാം
 കൾച്ചറൽ കമ്മിറ്റി ചെയർമാൻ: ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു , കൺവീനർ : രാമങ്കരി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ആനി മാത്യു
ഗതാഗത കമ്മിറ്റി ചെയർമാൻ: കുട്ടനാട് കാർഷിക വികസന സമിതി വൈസ് ചെയർമാൻ കെ. ഗോപിനാഥൻ,കൺവീനർ : അമ്പലപ്പുഴ ഡി. വൈ. എസ്. പി
മെഡിക്കൽ കമ്മിറ്റി ചെയർമാൻ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവ്, കൺവീനർ : ചമ്പക്കുളം പി.എച്ച്.സി മെഡിക്കൽ ഓഫീസർ  സ്മിത

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close