Alappuzha

വർധിക്കുന്ന ചൂട്; ഭിന്നശേഷിക്കാർക്ക് പ്രത്യേക ബോധവൽക്കരണം

ആലപ്പുഴ:ഭിന്നശേഷിക്കാരെ ചൂട് കൂടുന്നത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് ബോധവൽക്കരിക്കണമെന്ന് ജില്ലാ കളക്ടർ.  അതിനാവശ്യമായ ബ്രെയിൽ, ഓഡിയോ, വീഡിയോ, ആംഗ്യഭാഷ സാമഗ്രികൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും വേണമെന്ന് കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു.
വേനൽക്കാല പ്രതിരോധ മാർഗനിർദ്ദേശവും മുന്നൊരുക്കവും ചർച്ച ചെയ്യാനായി ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. 

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ബോധവൽക്കരണ ക്യാമ്പെയിൻ എത്തണം. ആവശ്യമായ ശുദ്ധജലം,ഒ.ആർ.എസ്, മരുന്നുകൾ തുടങ്ങിയവ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. സർക്കാർ, സർക്കാരിതര നിയന്ത്രണങ്ങളിലുള്ള വൃദ്ധ സദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലും ബോധവൽക്കരണം നടത്തുകയും ശുദ്ധ ജലത്തിന്റെയും മറ്റ് അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യണം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് പരിശോധനകളിലൂടെ ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പിനോട് നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close