Alappuzha

ജില്ലാതല ലോണ്‍മേള സംഘടിപ്പിച്ചു

ആലപ്പുഴ: ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വാണിജ്യ ബാങ്കുകളുമായി ചേര്‍ന്ന് ജില്ലാതല ലോണ്‍ മേള സംഘടിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മേള എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു.

വിവിധ ഗുണഭോക്താക്കള്‍ക്കുള്ള വായ്പ അനുമതി കത്തുകളും യോഗത്തില്‍ കൈമാറി. ഗുണഭോക്താക്കള്‍ക്ക് മുദ്ര, പിഎംഇജിപി, കെസ്രു, എംഎസ്എംഇ തുടങ്ങിയ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത വായ്പകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരവും മേളയിൽ ഒരുക്കിയിരുന്നു. 

ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ എച്ച്. രൂപേഷ് അധ്യക്ഷത വഹിച്ചു. എസ്ബിഐ മാവേലിക്കര റീജണൽ മാനേജർ എസ്. ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജർ എം. അരുൺ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. ശിവകുമാർ, ഫെഡറൽ ബാങ്ക് ആലപ്പുഴ റീജണൽ മാനേജർ കെ.പി. സാജൻ, എസ്ബിഐ അസി. ജനറൽ മാനേജർ മനോജ്, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ എൻ. ലളിതാംബിക, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close