Alappuzha

വേനലവധി: വിദ്യാർത്ഥികൾക്ക് കായികോല്ലാസത്തിന് അവസരമൊരുക്കും- ജില്ല കളക്ടർ

ആലപ്പുഴ: വേനൽ അവധിക്കാലം വിദ്യാർത്ഥികൾക്ക് കൂടുതൽ ക്രിയാത്മകവും ഉല്ലാപ്രദവുമാക്കാനും കായികക്ഷമത വർധിപ്പിക്കുന്നതിനുമായി 
കായികമേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ജില്ല കളക്ടർ അലക്സ് വർഗീസ്. നിലവിൽ സ്കൂൾ വിദ്യാർഥികൾക്കായി വേനലവധി ക്യാമ്പ് നടത്തുന്ന അസോസിയേഷനുകൾ, കായിക അധ്യാപകർ, കായിക മേഖലയിലെ വിവിധ സംഘടനകൾ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വേനൽ ക്യാമ്പുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. വിവിധ കായിക അധ്യാപകരുടെയും കൗൺസിലർമാരുടെയും സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയിൽ വിവിധ പഞ്ചായത്തുകളിൽ ലഭ്യമായ സൗകര്യങ്ങൾ യോഗം ചർച്ച ചെയ്യുകയും അത് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ. ജോസഫ്, സെക്രട്ടറി പ്രദീപ്കുമാർ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം കെ.കെ. പ്രതാപൻ, ജവഹർ ബാല ഭവൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. വാഹിദ്, ജില്ല സ്പോർട്‌സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കുര്യൻ ജെയിംസ്, ജില്ല പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ
തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close