Alappuzha

ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സ്പർശ് സർവീസ് സെന്റർ ആരംഭിച്ചു

ആലപ്പുഴ: പുതിയ പെൻഷൻ സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ട പ്രതിരോധ പെൻഷൻകാർ/കുടുംബ പെൻഷൻകാർ/ പ്രതിരോധ സിവിലിയൻ കുടുംബ പെൻഷൻകാർ എന്നിവരുടെ പ്രയോജനത്തിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സ്പർശ് സർവീസ് സെന്റർ ആരംഭിച്ചു. 

ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് കൺട്രോളർ ടി. ജയസീലൻ ഉദ്ഘാടനം ചെയ്തു. 30,000ത്തോളം പ്രതിരോധ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഇതിൻറെ ഗുണം ലഭിക്കും. ചടങ്ങിൽ സൈനിക ക്ഷേമ ഡയറക്ടർ ഇൻ ചാർജ് വിനോദ് മാത്യു, ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി.ആർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close