Alappuzha

ലോക്‌സഭ തിരഞ്ഞെടുപ്പ്: ആലപ്പുഴ വോട്ടെണ്ണല്‍ കേന്ദ്രം ജില്ല കളക്ടര്‍ പരിശോധിച്ചു

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പ് ആലപ്പുഴ മണ്ഡലം വോട്ടെണ്ണല്‍ കേന്ദ്രം സെന്റ് ജോസഫ്‌സ് കോളജ്, എച്ച്.എസ്. ആന്‍ഡ് എച്ച്.എസ്.എസ്സില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസും ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോണും സംയുക്ത പരിശോധന നടത്തി. 
സുരക്ഷ ക്രമീകരണങ്ങള്‍, ഉദ്യോഗസ്ഥര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തി. 38 സ്‌ട്രോംഗ് റൂമുകളാണ് സെന്റ് ജോസഫ്‌സ് കോളജിലും സ്‌കൂളിലുമായി ഒരുക്കിയിരിക്കുന്നത്. സ്‌കൂളും പരിസരവും ക്യാമറ നിരീക്ഷണത്തിലാണ്. വിതരണ സ്വീകരണ കേന്ദ്രമായ എസ്.ഡി.വി. സ്‌കൂളിലും പരിശോധന നടത്തി. ആറ് സ്‌ട്രോംഗ് റൂമുകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, തഹസില്‍ദാര്‍മാരായ എസ്. അന്‍വര്‍, ബീന എസ്. ഹനീഫ് എന്നിവരും പരിശോധയുടെ ഭാഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close