AlappuzhaJOB NEWS

നാലാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ആലപ്പുഴ ജില്ലയിലെ സിവിൽ ഡിഫൻസ് വോളണ്ടിയർ ഒഴിവുകൾ

ആലപ്പുഴ ജില്ലയിലെ വിവിധ അഗ്നിരക്ഷാ നിലയങ്ങളുടെ പരിധിയില്‍ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതകൾ

  • ഇന്ത്യൻ പൗരത്വമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വോളണ്ടിയറാകാൻ അപേക്ഷിക്കാം.
  • വോളണ്ടിയാറാകാൻ അപേക്ഷിക്കുന്ന സമയത്ത് പതിനെട്ട് (18) വയസ്സ് പൂർത്തിയായിരിക്കണം.
  • നാലാം ക്ലാസ്സ് വരെയുള്ള പ്രാധമിക വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. (എന്നാൽ ആദിവാസി മത്സ്യത്തൊഴിലാളി മേഖലയിൽ വേണ്ടത്ര ആളുകളെ ലഭ്യമാകാത്ത പക്ഷം അവരുടെ പങ്കാളിത്തം ഉണ്ടാകുന്നതിനായി ആവശ്യമെങ്കിൽ ഇളവ് അനുവദിക്കുന്നതാണ്)
  • പ്രതികൂല സാഹചര്യങ്ങളിൽ പ്രവൃത്തി എടുക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവിധം ശാരീരികവും മാനസ്സികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം.
  • അപേക്ഷകരുടെ പേരിൽ ക്രിമിനൽ കേസ്/റെക്കോഡുകള്‍ ഉണ്ടാകരുത്.
  • ആംഡ് ഫോഴ്‌സസ്, പോലീസ്, ഫയർ സർവ്വീസ്, ടെറിട്ടോറിയൽ ആർമി മറ്റ് പാരാ മിലിട്ടറി സേനകൾ, സമാനമായ യൂണിഫോംഡ് സർവ്വീസുകളെന്നിവയിൽ ജോലിയിലുള്ളവരെയും ആംഡ് ഫോഴ്‌സിൽ ജോലി ചെയ്യുന്ന സിവിലിയൻമാരെയും വോളണ്ടിയറായി പരിഗണിക്കുന്നതല്ല. എന്നാൽ പ്രസ്തുത സർവ്വീസുകളിൽ നിന്ന് സ്വാഭാവികമായി വിരമിച്ചവർക്ക് അംഗമാകാവുന്നതാണ്.
  • മറ്റ് സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരിതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് സ്ഥാപന മേധാവിയുടെ/തൊഴിൽ ദാതാവിൻറെ അനുമതിയോടെ വോളണ്ടിയറാകാൻ അപേക്ഷിക്കാം.
  • അപേക്ഷകർ പ്രതിഫലേച്ഛ കൂടാതെ ഏത് വിഷമഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം.
  • ഏതൊരാളുമായും അനുകമ്പാപൂർണ്ണമായും ശാന്തമായും ഇടെപെടുന്നതിനും സംസാരിക്കുന്നതിനുമുള്ള ശേഷിയും സന്നദ്ധതയും ഉണ്ടകാണം. ഡ്രൈവിംഗ്, നീന്തൽ, കമ്പ്യൂട്ടർ ഉപയോഗം, വനപ്രദേശങ്ങളിലേയും ദുർഘടപ്രദേശങ്ങളിലേയും ട്രക്കിംഗ് എന്നിവയിലുള്ള മൂൻ പരിചയം അഭിലഷണീയമാണ്.
  • തെരഞ്ഞെടുക്കപ്പെട്ടാൽ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും തൃശ്ശൂരിലുള്ള കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികളിലും തുടർന്ന് വിവിധ സമയങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി വിളിച്ച് ചേർക്കുന്ന യോഗങ്ങളിലും പങ്കെടുക്കാൻ സന്നദ്ധരായിരിക്കണം.

തിരഞ്ഞെടുക്കുന്നവര്‍ക്ക് 15 ദിവസത്തെ പരിശീലനം നല്‍കും. ഒക്ടോബര്‍ 4,5,6 തീയതികളില്‍ വിവിധ അഗ്നിരക്ഷാ നിലയങ്ങളില്‍ വെച്ചാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ക്ക് cds.fire.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

വിവിധ കേന്ദ്രങ്ങളിലെ ഫോണ്‍ നമ്പറുകള്‍:

☎ആലപ്പുഴ- 04772230303

☎ചേര്‍ത്തല- 04782812455
☎അരൂര്‍- 04782872455

☎ഹരിപ്പാട്- 04790411101
☎കായംകുളം- 04792442101

☎മാവേലിക്കര- 04792306264
☎തകഴി- 04772275575
☎ചെങ്ങന്നൂര്‍- 04792456094

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close