Alappuzha

പത്മാക്ഷിക്കവല-കാവില്‍പ്പള്ളി റോഡിലെ ദുരിതയാത്രക്ക് പരിഹാരമാകുന്നു 

ആലപ്പുഴ: ദീര്‍ഘനാളായുള്ള ശോചനീയാവസ്ഥയ്ക്ക് പരിഹാരം കുറിച്ച് പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ പത്മാക്ഷിക്കവല-കാവില്‍പള്ളി റോഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 67.6 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 710 മീറ്റര്‍ നീളവും 3.75 മീറ്റര്‍ വീതിയുമുള്ള റോഡ് ആധുനിക നിലവാരത്തിലാണ് നിര്‍മ്മിക്കുന്നത്. 

നിലവില്‍ മെറ്റലിങ് വര്‍ക്കുകള്‍ നടക്കുന്ന റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ദേശീയപാതയോട് ബന്ധിക്കുന്ന പത്മാക്ഷിക്കവലയില്‍ നിന്നു വളമംഗലം, വയലാര്‍, പട്ടണക്കാട് പഞ്ചായത്തിന്റെ കിഴക്കു മേഖലകളിലേക്ക് പോകാന്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഈറോഡ് പ്രദേശത്തെ നിരവധി ജനങ്ങളുടെയും കാവില്‍ സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയുമെല്ലാം പ്രധാന യാത്ര മാര്‍ഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close