Alappuzha

നവകേരള സദസ്സ്: യുവ തലമുറയും പുതിയ തൊഴിൽ മേഖലയും വിഷയം സെമിനാർ ചർച്ച ചെയ്തു

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി കായംകുളം മണ്ഡലത്തിൽ യുവ തലമുറയും പുതിയ തൊഴിൽ മേഖലയും വിഷയത്തിൽ സെമിനാർ നടത്തി. ഭരണിക്കാവ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടെക്ജൻഷ്യ സോഫ്റ്റ്‌ വെയർ സി.ഇ . ഒ ജോയ് സെബാസ്റ്റ്യൻ ക്ലാസുകൾ നയിച്ചു.

ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ദീപ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. എം. ഹാഷിർ, ബ്ലോക്ക്‌ പഞ്ചായത്തംഗം ശ്യാമള ദേവി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ സത്യൻ, വൈസ് പ്രസിഡന്റ്‌ സുരേഷ് പി മാത്യു, സംഘാടക സമിതി അംഗം കോശി അലക്സ്‌, സി. ഡി. എസ് ചെയർപേഴ്സൺ വസന്ത രമേശ്‌, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഉണ്ണികൃഷ്ണ പിള്ള, ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി കെ. മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close