Malappuram

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-26 വർഷങ്ങളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുണ്ടാവാൻ സാധ്യതയുള്ള തൊഴിൽ അവസരങ്ങളിലേക്ക് പരിഗണിക്കാൻ യോഗ്യരായ ഉദ്യോഗാർഥികളുടെ വിവിധ താത്കാലിക സീനിയോറിറ്റി ലിസ്റ്റുകൾ മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ജില്ലയിലെ എല്ലാ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് www.eemployment.kerala.gov.in എന്ന  വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. പരാതികളുണ്ടെങ്കിൽ നവംബർ 11നുള്ളിൽ ഓൺലൈൻ വഴിയോ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായോ നൽകാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close