Alappuzha

മത്സ്യത്തൊഴിലാളി ആശ്രിത സാമ്പത്തിക സഹായം വിതരണം ചെയ്തു 

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള സാമ്പത്തിക സഹായം എച്ച്. സലാം എം.എല്‍.എ. വിതരണം ചെയ്തു. മത്സ്യബന്ധന സമയത്തോ തൊട്ടുപിന്നാലെയോ അപകടം മൂലമോ അല്ലാതെയോ മരണമടയുന്നവര്‍ക്കുള്ള സഹായമാണ് നല്‍കിയത്. പുന്നപ്ര നോര്‍ത്ത് മത്സ്യഗ്രാമത്തിലെ 1020 നമ്പര്‍ മത്സ്യത്തൊഴിലാളി അംഗമായ ബെഞ്ചമിന്റെ അപകട മരണ ഇന്‍ഷുറന്‍സ് ധനസഹായം പത്തുലക്ഷം രൂപ, മത്സ്യബന്ധനത്തിനിടയില്‍ കുഴഞ്ഞുവീണ് മരിച്ച പുറക്കാട് മത്സ്യ ഗ്രാമത്തിലെ 816 നമ്പര്‍ അംഗമായിരുന്ന മത്സ്യത്തൊഴിലാളി സേതുനാഥിന്റെ കുടുംബത്തിനുള്ള ധനസഹായം 50,000 രൂപ എന്നിവയാണ് കൈമാറിയത്.

വട്ടയാല്‍ സെന്റ് മേരിസ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരയ എല്‍ജിന്‍ റിച്ചാര്‍ഡ്, മേരി ലീന, പ്രഭ ശശികുമര്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജിയണല്‍ എക്സിക്യൂട്ടീവ് എ.വി. അനിത, ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ സക്കീര്‍ അലങ്കാരത്ത്, മത്സ്യഭവന്‍ എഫ്.ഇ.ഒ. ബാലു, സ്‌കൂള്‍ എച്ച്.എം. പി.ജെ. ജാക്സണ്‍, അമ്പലപ്പുഴ എഫ്.ഒ. മേരി ചെറിയാന്‍, തുമ്പോളി എഫ്.ഒ. അരുണ്‍ കുമാര്‍, കെ.പി. ഭുവനചന്ദ്രന്‍, ഷീന, മറ്റ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close