Alappuzha

അരൂരില്‍ സംരംഭകര്‍ക്ക് ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള

ആലപ്പുഴ: 2023-24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി വ്യവസായ വകുപ്പും  അരൂര്‍ ഗ്രാമപഞ്ചായത്തും സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി മേള ഉദ്ഘാടനം ചെയ്തു.

സംരംഭകര്‍ക്ക് ആവശ്യമായ ഉദ്യം രജിസ്‌ട്രേഷന്‍, കെ സ്വിഫ്റ്റ് അക്‌നോലഡ്ജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, മറ്റു വകുപ്പുകളുടെ ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ എടുക്കുന്നതിനും ബാങ്ക് വായ്പ സ്വീകരിക്കുന്നതിനും മേളയില്‍ സൗകര്യം ഒരുക്കി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സീനത് ഷിഹാബുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം. പി ബിജു, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, സി.ഡി.എസ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close