Alappuzha
ആദരിച്ചു
ആലപ്പുഴ: നീലംപേരൂര്‍ പഞ്ചായത്തിലെ ആദ്യ ഭരണ സമിതിയിലെ നോമിനേറ്റഡ് അംഗമായ ചെറുകര വടകരശ്ശേരില് വീട്ടില്‍ പത്മിനിയമ്മയെ നീലംപേരൂര്‍ പഞ്ചായത്തിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. തങ്കച്ചന് മെമന്റോ നല്കി ആദരിച്ചു. വൈസ് പ്രസിഡന്റ് സന്ധ്യാമണി ജയകുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.ജി. സഹദേവന്, പഞ്ചായത്തംഗം പ്രിയലക്ഷ്മി ശശിധരന്, ചന്ദ്രബോസ് ഇത്തിത്തറ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.