Alappuzha

വികസിത ഭാരത് @ 2047: പ്രസംഗ മത്സരം

ആലപ്പുഴ: നെഹ്‌റു യുവ കേന്ദ്ര ആലപ്പുഴയുടെ നേതൃത്വത്തില്‍ ‘മൈ ഭാരത് വികസിത് ഭാരത് @2047’ വിഷയത്തില്‍ പ്രസംഗ മത്സരം നടത്തുന്നു. 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, അന്‍പതിനായിരം രൂപ, 25,000 രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതല്ല. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മത്സരിക്കാം. ഏഴുമിനിട്ടാണ് അനുവദിക്കുന്ന സമയം. മത്സരം ജനുവരി 10-ന് രാവിലെ 10-ന് കലവൂര്‍ അസാപ് സ്‌കില്‍ ട്രെയിനിങ് സെന്ററില്‍ നടക്കും. 
വിവരങ്ങള്‍ക്ക്: 8714508255, 0477-2236542.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close