Alappuzha

നവകേരള സദസ്സ്; അമ്പലപ്പുഴയിൽ സെമിനാറുകൾ

ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിൽ ഇന്ന്(ഡിസംബർ 4) ‘പൊതുജനാരോഗ്യം കേരള മാതൃക’ എന്ന വിഷയത്തിൽ രാവിലെ 10 മണിക്ക് അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ  സെമിനാർ നടക്കും.

5ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാളിൽ സ്ത്രീകളും കുട്ടികളും; നിയമസുരക്ഷാ സംവിധാനങ്ങൾ, 6ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുൻസിപ്പൽ ടൗൺഹാളിൽ വിനോദസഞ്ചാരമേഖലയിലെ പുത്തൻ പ്രതീക്ഷകൾ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.

22ന് രാവിലെ 10 മണിക്ക് നവകേരളത്തിലെ സംരംഭകത്വ വികസനം, 23ന് ഉച്ച കഴിഞ്ഞ് 3 ന് കാർഷിക മേഖലയിലെ നൂതന സാധ്യതകൾ, 24ന് ഉച്ച കഴിഞ്ഞ്  2 ന് പരിസ്ഥിതിയും മാലിന്യ സംസ്കരണവും എന്നീ വിഷയങ്ങളിൽ കപ്പക്കട മൈതാനത്ത് സെമിനാർ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close