Ernakulam

സൂര്യാഘാതം വ്യാപക പരിശോധനയുമായി തൊഴിൽ വകുപ്പ്

 കേരളത്തിൽ വേനൽക്കാലം  ആരംഭിക്കുകയും പകൽ താപനില  ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് തൊഴിലാളികളുടെ തൊഴിൽ സമയം പുനർ ക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവായിട്ടുണ്ട്.

പകൽ സമയം  വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെ വിശ്രമം ആയിരിക്കും.

മേൽ നിർദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന ആരംഭിച്ചു. പ്രസ്തുത നിർദ്ദേശം  പാലിക്കാത്ത തൊഴിലുടമകളോടും, കരാറുകാരോടും ലേബർ കമ്മീഷണറുടെ ഉത്തരവ്  പാലിക്കണമെന്ന്  ആദ്യഘട്ടം എന്ന നിലയിൽ കർശന നിർദേശം നൽകി. തുടർന്നും നിയമ ലംഘനം കണ്ടെത്തിയാൽ 1958ലെ മിനിമം വേജസ് ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. നിയമ ലംഘനം കാണുന്ന പക്ഷം ജില്ലാ ലേബർ ഓഫീസ് എറണാകുളം ഫോൺ നമ്പറിൽ പരാതി വിളിച്ച് അറിയിക്കാവുന്നതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close