Alappuzha

നവകേരള സദസ്: കായംകുളം മണ്ഡലത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു

ആലപ്പുഴ: കായംകുളം മണ്ഡലത്തില്‍ ഡിസംബര്‍ 16-ന് നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി കായംകുളം നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരസഭ കാര്യലയത്തില്‍ നിന്നും ആരംഭിച്ച് എല്‍മെക്‌സ് ഗ്രൗണ്ട്, മേടമുക്ക്, പാര്‍ക്ക് മൈതാനം വഴി നഗരസഭയുടെ മുമ്പില്‍ സമാപിച്ചു.

യു. പ്രതിഭ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല, വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മായാദേവി, എസ്. കേശുനാഥ്, ഫര്‍സാന ഹബീബ്, പി.എസ.് സുല്‍ഫിക്കര്‍, ഷാമില അനിമോന്‍ കൗണ്‍സിലര്‍മാരായ ഹരിലാല്‍, റജി മാവനാല്‍ നാദിര്‍ഷ, ഗംഗാദേവി, വിജയശ്രീ, അഖില്‍ കുമാര്‍, സുകുമാരി, ബിനു അശോക്,സിവില്‍ ഡിഫന്‍സ്, ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാദമി അംഗങ്ങള്‍, യുവജന സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close