Alappuzha

ജില്ലാതല പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ല പഞ്ചായത്തിൻറെ നേതൃത്വത്തിൽ ജില്ലാതല പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ആര്യാട് ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്തിലെ മുഴുവൻ കിടപ്പ് രോഗികളെയും എൻ.എച്ച്.എം പാലിയേറ്റീവ് നഴ്സുമാരുടെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ വീട്ടിലെത്തി പരിചരിച്ചു. എല്ലാവർക്കും ജില്ലാ പഞ്ചായത്ത് ഒരുകിയ പാലിയേറ്റീവ് കിറ്റ് നൽകി. ആലപ്പുഴ ജില്ലയെ സമഗ്ര പാലിയേറ്റീവ് ജില്ലയാക്കാനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യംവകുപ്പിന്റെയും ജില്ലാപാലിയേറ്റീവിന്റെയും നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ജില്ലയിൽ 25,413 പാലിയേറ്റീവ് രോഗികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജിലും ജനറൽആശുപത്രിയും താലൂക്ക് ആശുപത്രികളിലും പാലിയേറ്റീവ് വാർഡുകൾ ഉണ്ടാക്കുന്നതിനും എല്ലാ പാലിയേറ്റീവ് രോഗികൾക്കും ഡോകടറുടെ സേവനം ലഭ്യമാക്കാനും വേണ്ട നടപടികൾക്ക് തുടക്കംകുറിച്ചു. മികച്ച പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ജില്ലാ തലത്തിൽ ഒരുക്കിയിട്ടുണ്ട്.

പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പ്രിയ ടീച്ചർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആർ.റിയാസ്, ഗീതാ ബാബു,ഡെപ്യൂട്ടി ഡി എം.ഒ ഡോ. അനു വർഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാസനൽകുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കവിത ഹരിദാസ് , ഷീനാ സിന്ധു ജില്ലാ സാമൂഹിക നീതി ഓഫീസർ എ.ഒ. അബിൻ, മെഡിക്കൽ ഓഫീസർ ഡോ. ഫ്രെഷി, പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ ട്രീസ, കനിവ് പെയ്ൻ ആന്റ് പാലിയേറ്റീവ് കൺവീനർ കെ.ജി വിനോദ് തുടങ്ങിയവർ സംസാരിച്ചു.നേറ്റർ ട്രീസ, കനിവ് പെയ്ൻ ആന്റ് പാലിയേറ്റീവ് കൺവീനർ കെ.ജി വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close