Alappuzha

വിവിധ മേഖലകളിലെ വനിതകളെ ജില്ല പഞ്ചായത്ത് ആദരിച്ചു 

ആലപ്പുഴ: വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വനിതകളെ ജില്ല പഞ്ചായത്ത് ആദരിച്ചു. ജില്ല പഞ്ചായത്തിന്റെ വനിത ശാക്തികരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായാണ് വനിതകളെ ആദരിച്ചത്. 

ജെന്‍ഡര്‍ പാര്‍ക്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എസ്. താഹ, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ചു, വനിത ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ഇന്‍ചാര്‍ജ് ഫിലിപ്പ് ജോസഫ്, ഐ.സി.ഡി.എസ.് പി.ഒ. മായലക്ഷ്മി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായ അഞ്ചു അരുമനായകന്‍, മികച്ച കുടുംബശ്രീ സംരംഭക ദേവികുളങ്ങര സി.ഡി.എസിലെ എസ്. ചഞ്ചല, തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനം പൂര്‍ത്തിയാക്കിയ വനിത ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സരോജിനി, മികച്ച അങ്കണവാടി വര്‍ക്കര്‍മാരായ ആലപ്പുഴ മുന്‍സിപ്പാലിറ്റിയിലെ ഇ. വി റോസമ്മ, മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ എസ്. ഓമന, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കവിത, മികച്ച അങ്കണവാടി ഹെല്‍പ്പര്‍ ആയ ആലപ്പുഴ മുന്‍സിപ്പാലിറ്റിയിലെ സബിത രാജ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കെ.ടി. ലത, കായംകുളം മുനിസിപ്പാലിറ്റിയിലെ രുഗ്മിണിയമ്മ എന്നിവരും വിപ്ലവ ഗായിക പി. കെ. മേദിനിയും ആദരവ് ഏറ്റുവാങ്ങി. മികച്ച അങ്കണവാടിയായ കൃഷ്ണപുരം മോഡല്‍ അങ്കണവാടിയെയും അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close