EDUCATIONKerala

ജി. എൻ.എം സ്പോട്ട് അഡ്‌സിഷൻ 30-ന് പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം

            മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2023-24-ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രണ്ടാ ഘട്ടം അലോട്ട്മെന്റിനുശേഷം ഒഴിവുള്ള പത്ത് (10) സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്‌ലിഷൻ  ഒക്ടോബർ 30-ന് രാവിലെ 11 മുതൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം) നടത്തും. തിരുവനന്തപുരം സർക്കാർ നഴ്‌സിങ് കോളേജിൽ എസ്.സി വിഭാഗം ആൺകുട്ടികളുടെ ഒരു ഒഴിവ്, എസ്.സി വിഭാഗം പെൺകുട്ടികളുടെ മൂന്ന് ഒഴിവ്, കോട്ടയം സർക്കാർ നഴ്‌സിങ് കോളേജിൽ എസ്.ടി വിഭാഗം പെൺകുട്ടികളുടെ ഒരു ഒഴിവ്, കോഴിക്കോട് സർക്കാർ നഴ്‌സിങ് കോളേജിൽ എസ്.സി വിഭാഗം പെൺകുട്ടികളുടെ അഞ്ച് ഒഴിവ് എന്നിവ അന്നേ ദിവസം നടത്തുന്ന സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തുന്നതാണ്. 2023-24 അധ്യയന വർഷത്തെ ജി.എൻ.എം പ്രവേശന നടപടികൾ ഒക്ടോബർ 31-ന് അവസാനിക്കുന്നതിനാൽ പ്രവേശന ദിവസം വരെ ഉണ്ടാകുന്ന ഒഴിവൃകളും 30 നു നടത്തുന്ന സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.

            റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ അഭാവത്തിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ പരിഗണിക്കും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ട് സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. വിശദവിവരങ്ങൾ ഡി.എം.ഇ-യുടെ വെബ് സൈറ്റായ www.dme.kerala.gov.in -ൽ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close