EDUCATIONKerala

എ ഐ മെഷീൻ ലേണിങ് എൻജിനീയർ, എ ഐ ഡാറ്റ ക്വാളിറ്റി അനലിസ്റ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

*കോഴ്‌സ് നടത്തിപ്പ് കേരള നോളെജ് ഇക്കോണമി മിഷനും ഐസെക്റ്റും സംയുക്തമായി

*കോഴ്‌സ് കാലാവധി മൂന്ന് മാസം

കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി ഐസെക്റ്റ് (AISECT) തിരുവനന്തപുരവുമായി ചേർന്നുകൊണ്ട് എ ഐ മെഷീൻ ലേണിങ്ങ് എൻജിനീയർ, എ ഐ ഡാറ്റ ക്വാളിറ്റി അനലിസ്റ്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മുന്നു മാസമാണ് കോഴ്സ് കാലാവധി. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലെയ്‌സ്‌മെന്റ് ഉറപ്പാക്കുന്നു.

 ഐസെക്റ്റിന്റെ തിരുവനന്തപുരം മണക്കാട് കേന്ദ്രത്തിലാണ് പരിശീലനം. സർക്കാർ അംഗീകരിക്കുന്ന എം ടെക്,  ബി ടെക്, ബി എസ് സി, ഡിപ്ലോമ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഐ ഐ ടി മണ്ഡി നൽകുന്ന സർട്ടിഫിക്കറ്റുകളാണ് പരിശീലനം നേടിയവർക്ക് ലഭിക്കുക. കോഴ്‌സ് സൗജന്യമാണ്.

നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽനിന്ന് 20, പട്ടികവർഗ വിഭാഗത്തിൽ നിന്ന് 20, കരിയർ ബ്രേക്ക് സ്ത്രീകൾ 30, മത്സ്യബന്ധന മേഖല 20,  ഭിന്നശേഷി വിഭാഗം 10, ട്രാൻസ്‌ജെൻഡർ 10 എന്നിങ്ങനെയാണ് സീറ്റുകൾ.  കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സ്‌കോളർഷിപ്പും ലഭിക്കും. മാർച്ച് 12 വരെ അപേക്ഷിക്കാം. കോഴ്‌സിന് രജിസ്റ്റർ ചെയ്യാനും വിശദവിവരങ്ങൾക്കും 8714611479 എന്ന നമ്പറിലോ  Inclusion@knowledgemission.kerala.gov.in എന്ന ഇ- മെയിലിലോ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close