Thiruvananthapuram

സ്വയം തൊഴിൽ വായ്പ

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപവരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി (വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) 6 ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും.  www.kswdc.orgയിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖളോടെ തിരുവനന്തപുരം മേഖല ഓഫീസിൽ നേരിട്ടോ മേഖല മാനേജർ, ഗ്രൗണ്ട് ഫ്ലോർ, ട്രാൻസ്പോർട്ട് ഭവൻ, ഈസ്റ്റ് ഫോർട്ട്, അട്ടക്കുളങ്ങര പി.ഒ., തിരുവനന്തപുരം-695023 എന്ന വിലാസത്തിലോ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9496015006, 9496015005.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close