JOB NEWSThiruvananthapuram

സൈക്യാട്രിക് സോഷ്യൽ വർക്കർ അഭിമുഖം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. ജനുവരി 29 രാവിലെ 11ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ആഫീസിലാണ് അഭിമുഖം. സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ (ക്ലിനിക്കൽ) ആണ് യോഗ്യത. പ്രായപരിധി 18നും 45നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അന്നേ ദിവസം രാവിലെ 11ന് മുൻപായി അഭിമുഖത്തിന് ഹാജരാകണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂന്ന്  വർഷം ഇതേ തസ്തികയിൽ ജോലിചെയ്ത് കാലാവധി കഴിഞ്ഞവരെ പരിഗണിക്കുന്നതല്ലെന്ന് സൂപ്രണ്ട് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close