Uncategorized

വിവിധ ജനകീയാസൂത്രണം പദ്ധതികളുടെ ഉദ്ഘാടനം

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ 2023 – 24 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതികള്‍ക്ക് തുടക്കമായി. നാളികേര കൃഷി വികസനം, പച്ചക്കറി കൃഷി വികസനം, വിഷരഹിത പച്ചക്കറി ഉത്പാദനം എന്നിവയിലൂടെ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കിയാണ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത്. ഈ വര്‍ഷം വിവിധ പദ്ധതികള്‍ക്കായി പഞ്ചായത്തില്‍ നിന്നും 35 ലക്ഷത്തോളം രൂപയാണ് കൃഷിക്കായി അനുവദിച്ചിട്ടുള്ളത്.

ഇതിലൂടെ 2.7 ലക്ഷം പച്ചക്കറി തൈകളും 35 ടണ്‍ ജൈവ വളവുമാണ് വിതരണം ചെയ്യുന്നത്. തൈകളുടെയും വളത്തിന്റെയും വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനബായ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.സി. ഷിബു അദ്ധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത തിലകന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. പ്രീത, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി. രത്‌നമ്മ, അംഗങ്ങളായ എന്‍. ഷൈലജ, മാലൂര്‍ ശ്രീധരന്‍, മിനിമോള്‍, രവീന്ദ്രന്‍ അളപ്പന്‍തറ, കൃഷി ഓഫീസര്‍ അശ്വതി വിശ്വനാഥന്‍, കൃഷി അസിസ്റ്റന്റ് ശാരി,  കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close