Uncategorized

രജിസ്‌ട്രേഷന്‍ പുതുക്കാം

ആലപ്പുഴ: 2000 ജനുവരി ഒന്ന് മുതല്‍ 2023 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് (10/99 മുതല്‍ 08/2023 വരെ രേഖപ്പെടുത്തിയിട്ടുള്ള) സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അപേക്ഷിക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ മറ്റു സ്ഥാപനങ്ങളിലോ ലഭിച്ച ജോലിയില്‍നിന്ന് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമാകുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന്‍ സീനിയോരിറ്റി പുനസ്ഥാപിച്ചു ലഭിക്കുന്നതിന് അപേക്ഷിക്കാം. 2024 ജനുവരി 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ  www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷ നല്‍കാം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close