DIRECTORATE

ലോകം ശാസ്ത്ര ഗവേഷണങ്ങൾക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് മോർട്ടൺ പി മെൽഡൺ

*നോബേൽ സമ്മാന ജേതാവ് മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദിയിൽ

രസതന്ത്രത്തിന് നോബേൽ സമ്മാനം നേടിയ ഡാനിഷ് ശാസ്ത്രകാരൻ മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ടോക് ഷോയിൽ പങ്കെടുത്തു. പ്രകൃതിയാണ് തന്നിലെ ശാസ്ത്രകാരനെ രൂപപ്പെടുത്തിയതെന്ന് മെൽഡൽ പറഞ്ഞു. ശാസ്ത്ര വിഷയങ്ങളിൽ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് പ്രാധാന്യമേറെയാണ്. പാഠപുസ്തകങ്ങൾക്ക് പുറത്ത് നിന്ന് പ്രായോഗിക അനുഭവങ്ങളിലൂടെയാണ് ശാസ്ത്രവിഷയങ്ങളിലെ അഭിരുചി വളർത്തിയെടുക്കേണ്ടതെന്നും മെൽഡൻ അഭിപ്രായപ്പെട്ടു. അത്തരം പ്രായോഗിക അനുഭവങ്ങളെ പഠത്തിൽ ഉപയോഗപ്പെടുത്താനാകണം.

2022 ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് തന്നെ അർഹനാക്കിയ ക്ലിക്ക്സ് റിയാക്ഷനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസത്തിലൂടെ അറിയുന്നതിനേക്കാൾ അപ്പുറമാണ് രസതന്ത്രം എന്ന ശാസ്ത്രശാഖ. ആവശ്യത്തിനനുസരിച്ച് സുസ്ഥിരമായ പദാർത്ഥങ്ങൾ നിർമ്മാണ മേഖലയിലും ടെക്സ്‌റ്റൈൽ മേഖലയിലും മറ്റും വികസിപ്പിക്കുന്നതിന് രസതന്ത്ര ഗവേഷകർ പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും മെൽഡൻ പറഞ്ഞു. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് വേണ്ടി  ഫെസ്റ്റിവൽ ഡയറക്ടർ അജിത്കുമാർ മോർട്ടൺ പി മെൽഡന് ഉപഹാരം നൽകി. ഫെസ്റ്റിവൽ കൺവീനർ കെ.പി.സുധീർ, സൻജയ് ബെഹാരി എന്നിവരും ടോക് ഷോയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close