THRISSUR

ജനപൂരമായി തൃശൂർ നവകേരള സദസ്

പൂര നഗരിയായ തൃശൂരിൽ നടന്ന നവകേരള സദസ് തേക്കിൻകാട് മൈതാനിയിലെ മറ്റൊരു പൂരക്കാഴ്ചയായി. തൃശൂർ നിയോജക മണ്ഡലത്തിലെത്തിയ സംസ്ഥാന മന്ത്രിസഭയെ കാണാനും കേൾക്കാനുമെത്തിയവരെ കൊണ്ട്    തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണർ നിറഞ്ഞു .

വാനിൽ വർണ മഴ പെയ്ത വെടിക്കെട്ടോടെയാണ്  നഗരം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത്. നവകേരള സദസിനെത്തിയ പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക്  ആംബുലൻസ് സേവനം ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം, ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സർവീസുകൾ മുഴുവൻ സമയവും ജാഗരൂഗരായി ഉണ്ടായിരുന്നു. സദസിനെത്തിയവർക്ക് തൃശൂർ കോർപ്പറേഷൻ സൗജന്യമായി  പലഹാരങ്ങളും പഴങ്ങളും ജ്യൂസും കുടിവെള്ളവും  വിതരണം ചെയ്തു. 

ചടങ്ങിൽ നവകേരള സദസിനോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സര വിജയി കൾക്കുള്ള സമ്മാനങ്ങൾ പി. ബാലചന്ദ്രൻ എം എൽ എ വിതരണം ചെയ്തു. സ്റ്റേജിനടുത്ത് ചിത്രരചന മത്സര വിജയികളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. നവകേരള സദസിനോടനുബന്ധിച്ച്  കേരള കലാമണ്ഡലം അവതരിപ്പിച്ച എന്റെ കേരളം ഡാൻസ് ഫ്യൂഷൻ, തൃശൂർ ജനനയന അവതരിപ്പിച്ച നാടൻ കലകൾ – ഫോക്ക് ഈവ് , ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ , തൃശൂർ മെലഡി വോയ്സ് അവതരിപ്പിച്ച ഗാനമേള,  ഫലിതപ്രഭാഷകനുമായ നന്ദകിഷോർ അവതരിപ്പിച്ച നന്ദഹാസം , കെ പ്രേമദാസൻ അവതരിപ്പിച്ച ഓടക്കുഴൽ ഗാനം,   സർക്കാർ ജീവനക്കാരുടെ സ്വാഗത ഗാനം, നാടൻ പാട്ട് ,ചലച്ചിത്ര നടനും ഫൈൻ ആർട്സ് കോളേജ് അധ്യാപകൻ കെ.പി. ജിനൻ  അവതരിപ്പിച്ച ഓടക്കുഴൽ സംഗീതം എന്നീ പരിപാടികൾ നടന്നു. 

എൻ എസ് എസ് , എൻസി സി തുടങ്ങിയ വളണ്ടിയേഴ്സിന്റെ സേവനം സദസിലെത്തിയ സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഹരിത കർമ്മസേന, കുടുംബശ്രീ , ആശ, അംഗൻവാടി പ്രവർത്തകരും വിവിധ വകുപ്പുകളും സുഗമമായ നടത്തിപ്പിന്റെ  ഭാഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close