THRISSUR

യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന; ക്യാമ്പയിൻ നടത്തി

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന’ ക്യാമ്പയിൻ നടത്തി. തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ നടത്തിയ ക്യാമ്പയിനിൽ തൃശ്ശൂർ കോർപ്പറേഷൻ ഹരിത കർമ്മ സേനാംഗങ്ങളുമായി ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും വിവിധ മിഷനുകളിൽ നിന്നും എത്തിയ യുവജനങ്ങൾ സംവദിച്ചു.

ഹരിത കർമ്മ സേനാംഗങ്ങൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളും ഇപ്പോഴത്തെ പ്രവർത്തനങ്ങളും നല്ല അനുഭവങ്ങളും ഹരിത കർമ്മ സേനാംഗങ്ങൾ യുവജനങ്ങളുമായി പങ്കുവെച്ചു. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആവശ്യമായ പൂർണ്ണ സഹായസഹകരണങ്ങളും എല്ലാവിധ പിന്തുണയും പങ്കെടുത്ത യുവജനങ്ങൾ ഉറപ്പു നൽകി. 100 ശതമാനം കളക്ഷനിലേക്ക് എത്തുവാൻ വേണ്ട ഫീൽഡ്തല പ്രവർത്തനങ്ങൾ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നടത്തുവാൻ വേണ്ട മുന്നൊരുക്കങ്ങൾ ഏറ്റെടുക്കാമെന്ന് യുവജനങ്ങൾ ഹരിത കർമ്മ സേനാംഗങ്ങളോട് പറഞ്ഞു.

വിവിധ കടകളിലും വീടുകളിലും ഫ്ലാറ്റുകളിലും യുവജനങ്ങളും ഹരിത കർമ്മ സേനയും ഒരുമിച്ച് വാതിൽപ്പടി ശേഖരണത്തിന് ഇറങ്ങി. വീടുകളിൽ ചെന്ന് ഹരിത കർമ്മസേന അംഗങ്ങൾ യുവജനങ്ങൾക്കൊപ്പം അജൈവ മാലിന്യം ശേഖരിക്കുകയും ക്യു ആർ കോഡ് വഴി സേവനം നൽകുന്നതും യുവജനങ്ങൾ മനസ്സിലാക്കി. ശേഖരിച്ച അജൈവ പാഴ് വസ്തുക്കൾ ഒരുമിച്ച് തരംതിരിച്ച് തൃശ്ശൂർ കോർപ്പറേഷൻ എം.സി.എഫിലേക്ക് കൈമാറി.

ക്യാമ്പയിനിൽ മാലിന്യമുക്തം നവകേരളം ജില്ലാ കോ-കോഡിനേറ്റർ കെ. ബാബു കുമാർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ സി. നിർമ്മൽ, തൃശ്ശൂർ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ മനീഷ്, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ എൻ.സി സംഗീത്, ജോയിന്റ് ഡയറക്ടർ ഓഫീസ് പ്രതിനിധി പി.ജി അനിൽകുമാർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close