THRISSUR

കക്കാട്ട് ലിങ്ക്  റോഡ് നാടിന് സമർപ്പിച്ചു

തോളൂർ ഗ്രാമപഞ്ചായത്തിലെ കക്കാട്ട് ലിങ്ക്  കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ വകയിരുത്തിയാണ് നാലാം വാർഡ് പോനോരിൽ റോഡ് നിർമ്മിച്ചത്. 240 മീറ്റർ റോഡ് ഉയരവും വീതിയും വർദ്ധിപ്പിച്ച്  കോൺക്രീറ്റ് ചെയ്താണ് സഞ്ചാരയോഗ്യമാക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അധ്യക്ഷനായി. പുഴയ്ക്കൽ ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  പി ചാന്ദിനി പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ഷൈലജ ബാബു, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, ക്ഷേമ കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സരസമ്മ സുബ്രമണ്യൻ, ബ്ലോക്ക് മെമ്പർ സി എ സന്തോഷ്, വി പി അരവിന്ദാക്ഷൻ, സുധ ചന്ദ്രൻ, ബാങ്ക് പ്രസിഡൻ്റ് സുബ്രമണ്യൻ, സുരേന്ദ്രൻ വടേരി യാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close