THRISSUR

ചാലക്കുടി ലോക്സഭാ മണ്ഡലം: കയ്പമംഗലം മണ്ഡലത്തിലെ മതിലകം സ്ട്രോങ് റൂം പൊതുനിരീക്ഷകൻപരിശോധിച്ചു

 പൊതുതിരഞ്ഞെടുപ്പ് ജനറൽ നിരീക്ഷകൻ റിദേന്ദ്ര നാരായൺ ബസു റോയ് ചൗധരി കയ്പമംഗലം നിയോജകമണ്ഡലത്തിലെ മതിലകം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ ഒരുക്കിയിട്ടുള്ള സ്‌ട്രോങ് റൂമുകൾ സന്ദർശിച്ച്  സജ്ജീകരണങ്ങൾ വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് പോലീസുമായി ചർച്ച നടത്തി. ഒരുക്കങ്ങൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ചുമതലയുള്ള റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമായും വിവരങ്ങൾ ആരാഞ്ഞു. ചാലക്കുടി മണ്ഡലം വരണാധികാരി ആശ സി. അബ്രഹാം ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close