THRISSUR

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്

തളിക്കുളം ഐ.സി.ഡി.എസ് പദ്ധതിക്ക് കീഴിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ ഒഴിവിലേക്ക് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായിരിക്കണം. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കിയവരും 46 വയസ് കവിയാത്തകരുമാകണം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ഉണ്ടാകും. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഓഫീസിലും തളിക്കുളം ഐ.സി.ഡി.എസിലും അപേക്ഷാ ഫോം ലഭിക്കും. ഫെബ്രുവരി 12 മുതല്‍ 26 വൈകിട്ട് അഞ്ചുവരെ തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്ട് കാര്യാലയത്തില്‍ സ്വീകരിക്കും. അപേക്ഷയോടൊപ്പം മേല്‍വിലാസമെഴുതിയ പോസ്റ്റ് കാര്‍ഡ് നിര്‍ബന്ധമായും വെയ്ക്കണം. കൂടികാഴ്ചയുടെ അടിസ്ഥാത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഫോണ്‍: 0487 2394522.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close