THRISSUR

ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഇന്ന്

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഇന്ന് (സെപ്റ്റംബര്‍ 27) കളക്ട്രേറ്റ് അങ്കണത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറു ധാന്യ ഉല്‍പ്പന്നങ്ങളും അട്ടപ്പാടിയുടെ വിഭവങ്ങളായ വനസുന്ദരി, സോലൈ മിലന്‍ എന്നിവ രുചിച്ചറിയാനുള്ള അവസരവുമുണ്ട്.കളക്ട്രേറേറ്റില്‍ എത്തുന്ന സന്ദേശയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍വ്വഹിക്കും. ചെറു ധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ‘നമത്ത് തീവനഗ’ എന്ന പേരില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചെറു ധാന്യ ഉല്‍പ്പന്ന പ്രദര്‍ശന സന്ദേശയാത്രയുടെ ഭാഗമായാണ് പ്രദര്‍ശനവും വിപണനവും നടത്തുന്നത്. കേരളത്തിലെ ചെറുധാന്യ കലവറയായ അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന തനത് ചെറുധാന്യങ്ങളുടെ ഉദ്പ്പാദനം വര്‍ദ്ധിപ്പിക്കുകയും വിപണനം ഉയര്‍ത്തുകയും എല്ലാ ജില്ലകളിലേക്കും ചെറുധാന്യ കൃഷി വ്യാപിക്കുകയുമാണ് സന്ദേശയാത്രയുടെ ലക്ഷ്യം. അട്ടപ്പാടിയിലെ വന വിഭവങ്ങള്‍ ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ ഭക്ഷണങ്ങളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. കൂടാതെ ചെറുധാന്യങ്ങളുടെ കൃഷിരീതിയും പ്രാധാന്യവും എന്ന വിഷയത്തില്‍ സെമിനാറും അവതരിപ്പിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close