THRISSUR

ഷിബി ഇനി മുൻഗണനാ റേഷൻ കാർഡ് ഉടമ

നവകേരള സദസ്സിൽ നിവേദനം നൽകിയ  കുന്നംകുളം ആനായ്ക്കൽ കല്ലയിൽ വീട്ടിൽ ഷിബിയും മുൻഗണനാ റേഷൻ കാർഡിന് ഉടമയായി. എ.സി മൊയ്തീൻ എംഎൽഎയിൽ നിന്ന് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചതിൻ്റെ അറിയിപ്പ് ഷിബി ഏറ്റുവാങ്ങി. 

സർക്കാരിൻ്റെ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീട്ടിലാണ് ഷിബി ഭർത്താവ് കുട്ടിരാജ്, മകൻ അഭിഷേക് എന്നിവരടങ്ങുന്ന കുടുംബം കഴിയുന്നത്. കൂലിപ്പണിക്കാരനായ ഭർത്താവിൻ്റെ വരുമാനം മാത്രമാണ് കുടുംബത്തിൻ്റെ ജീവിതമാർഗ്ഗം. മുൻഗണനാ റേഷൻ കാർഡിൽ ഉൾപ്പെടാത്തതുമൂലം റേഷൻ സംബന്ധമായ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. മുൻഗണന റേഷൻ കാർഡ് ലഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.
അധികം വൈകാതെ അപേക്ഷ പരിഗണിച്ച് സർക്കാർ ആവശ്യം നിറവേറ്റിത്തരുന്ന സന്തോഷത്തിലാണ് ഷിബിയും കുടുംബവും.

കുന്നംകുളം താലൂക്കിൽ നിന്നും 89 മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷകളാണ് നവകേരള സദസ്സിൽ ലഭിച്ചത്. അതിൽ 12 കാർഡുകൾ മുൻഗണനാ റേഷൻ കാർഡുകളാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close