THRISSUR

യുവജന കമ്മീഷന്‍ യുവകര്‍ഷക സംഗമം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിന സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 6, 7 തീയതികളില്‍ ആലപ്പുഴ, കലവൂര്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സംഗമം നടത്തുന്നത്. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും നൂതന കൃഷി രീതികളെയും കൃഷിയിലെ നവീന സാങ്കേതിക വിദ്യകളെയും സംബന്ധിച്ച് സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താല്‍പര്യമുള്ള യുവതയ്ക്ക് ദിശാബോധവും നല്‍കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവകര്‍ഷകര്‍ക്കും കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയോടൊപ്പം official.ksyc@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ഡിസംബര്‍ 31 നകം അപേക്ഷിക്കണം. ഫോണ്‍: 0471 2308630.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close