THRISSUR

വയോജന പരിപാലനം നമ്മുടെ കടമ: ജില്ലാകളക്ടർ എൻ എസ് കെ ഉമേഷ്

 വയോജനങ്ങളുടെ പരിപാലനം നമ്മുടെ കടമയാണെന്നും കേരളത്തിലെ ആരോഗ്യ മേഖല ഏറ്റവും ശ്രദ്ധിക്കുന്നത് വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളാണെന്നും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. 

പൗരന്മാരുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായിരിക്കണം വയോജനങ്ങളുടെ സംരക്ഷണം. ഏത് പ്രവർത്തനത്തിൽ ഏർപ്പെട്ടാലും കുടുംബത്തിലെ വയോജനങ്ങളുടെ പരിപാലനം ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു. 

തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രകാശ് തറയിൽ എസ് സി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ. പ്രകാശൻ അധ്യക്ഷത വഹിച്ചു.

 തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളെ കണ്ടെത്തി അവരുടെ സന്തോഷ സൂചിക വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി പഞ്ചായത്തിലെ 16 വാർഡുകളിലായി 32 വയോജന ക്ലബ്ബുകൾ രൂപീകരിച്ച് പ്രായമായവരുടെ ശാരീരിക മാനസിക സാമൂഹിക സുസ്ഥിതി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോജന ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.  ഇതിന്റെ ഭാഗമായാണ് തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് വയോജന വെബ്സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

 ചടങ്ങിൽ തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ വിശ്വനാഥൻ, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർ കെ കെ ശ്രീകല, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി സനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് യാക്കോബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു കൃഷ്ണകുമാർ, ബ്ലോക്ക് മെമ്പർ ബേബി വർഗീസ് തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി എം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close